മദ്യപിച്ച് റോഡില്‍ ബഹളം; സിപിഎം നേതാവും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റില്‍

മദ്യപിച്ച് റോഡില്‍ ബഹളം; സിപിഎം നേതാവും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റില്‍

ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച്‌ ബഹളം വച്ച സിപിഎം നേതാവും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റില്‍. പത്തനംതിട്ട കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സനും എസ്‌എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരനുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരെയും കസ്റ്റഡിയിലെടുത്തു.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടാക്കി. തുടര്‍ന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനേയും ഇവര്‍ വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.