അബുദാബി: അബുദാബിയിലെ മിനാ പ്ലാസ ടവറുകള്‍ നിലം പൊത്തി.165 മീറ്റര്‍ ഉയരത്തിലായി 144 നിലകളുള്ള കെട്ടിടം വെറും 10 സെക്കന്റ്‌കൊണ്ടാണ് ഡിമൊളിഷന്‍ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി പൊളിച്ചത്. ഇന്ന് രാവിലെയായിരുന്നു മിനാ പ്ലാസ ടവര്‍ പൊളിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് 144 നിലകളുള്ള കെട്ടിടം 6000 കിലോ സ്‌ഫോടക വസ്‌തുക്കള്‍ ഉപോയോഗിച്ച് നിലംപരിശാക്കിയത്. രാജ്യത്തെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് അധികൃതര്‍ കെട്ടിടം തകര്‍ത്തത്.കെട്ടിടം നിലം പൊത്തിയതിന് ശേഷം പദ്ധതി വിജയകരമായെന്ന് അറിയിച്ചുകൊണ്ട് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യഗികമായി അറിയിച്ചു. അബുദാബിയിലെ മിന സയിദ് പ്രദേശം നവീകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മിനാ പ്ലാസാ ടവര്‍ ഡിമൊളിഷന്‍ സംവിധാനമുപയോഗിച്ച് വിജയകരമായി പൊളിച്ചു നീക്കിയതായി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.