മുഴുവന്‍ ക്രിമിനല്‍ പൊലീസുകാരുടെയും പട്ടിക ആവശ്യപ്പെട്ട് ഡി.ജി.പി: 24 സി.ഐമാര്‍ക്ക് സ്ഥലം മാറ്റം

മുഴുവന്‍ ക്രിമിനല്‍ പൊലീസുകാരുടെയും പട്ടിക ആവശ്യപ്പെട്ട് ഡി.ജി.പി: 24 സി.ഐമാര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണമെന്നാണ് അതത് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് സേനയിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ യൂണിറ്റ് മേധാവികൾക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക ആവശ്യപ്പെട്ടത്. 

ഐജിമാർ,​ ഡിഐജിമാർ,​ സിറ്റി പൊലീസ് കമ്മിഷണർമാർ,​ ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ളവരെയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 എസ്എച്ച്ഒമാരെ സ്ഥലംമാറ്റി. ഗുണ്ടാ ബന്ധത്തിന്റെ പേരിലാണ് ഇവരെ സ്ഥലം മാറ്റിയത്. പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.