തിരുവനന്തപുരം: പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക വിവരം. രാവിലെ എട്ടരയ്ക്ക് മസ്‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. തകരാര്‍ പരിശോധിക്കുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.