കൊച്ചി: കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ഥികളില്‍ നോറോ വൈറസ് സ്ഥീരീകരിച്ചു. സ്‌കൂളിലെ പ്രൈമറി ക്ലാസുകള്‍ മൂന്നുദിവസത്തേക്ക് അടച്ചിട്ടു.
പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളില്‍ കണ്ടത്. ഇവരില്‍ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങള്‍ കണ്ടിരുന്നു. സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.