തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ആഗോള കാലാവസ്ഥ പ്രതിഭാസമായ 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യ രേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍.

ഇതിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരത്തും ലക്ഷദ്വീപിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.