ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എസ്. ചിത്ര പാലക്കാട് കളക്ടര്‍, മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സ്ഥാനവും

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എസ്. ചിത്ര പാലക്കാട് കളക്ടര്‍, മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സ്ഥാനവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥര്‍ പലര്‍ക്കും പുതിയ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

മിനി ആന്റണിക്കു സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയപ്പോള്‍ എസ്. ചിത്ര പാലക്കാട് കളക്ടറായി ചുമതലയേല്‍ക്കും.

റാണി ജോര്‍ജിനെ സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബി. അശോകിന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

അശോക് കുമാര്‍ സിംങാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം.ജെ. രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.