ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു

ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം നടന്നത്. പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്.

രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍.

ഇതിനിടെ ഇയാള്‍ ആനക്ക് മുന്നില്‍ അകപ്പെടുകയും ആന ആക്രമിക്കുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രദേശത്ത് ദിവസങ്ങളായി കാട്ടാന ശല്യമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.