ആലപ്പുഴ: ലഹരി കടത്ത് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആലപ്പുഴയിലെ രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി.
വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെനന്റ്് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലാണ് നടപടി.
വിജയകൃഷ്ണന്‍ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.