പേരാമ്പ്രയില്‍ കാട്ടുപന്നി ആക്രമണം; എട്ട് പേര്‍ക്ക് പരിക്കേറ്റു

പേരാമ്പ്രയില്‍ കാട്ടുപന്നി ആക്രമണം; എട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തും കല്ലോട്, എരവട്ടൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും പന്നിയുടെ ആക്രമണമുണ്ടായത്.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേര്‍ക്കും വീട്ടുമുറ്റത്തും സമീപ പ്രദേശങ്ങളില്‍ നിന്നവർക്കുമാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ ഏഴ് പേർ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സതേടി. പഞ്ചായത്ത് അധികൃതരും, വനംവകുപ്പ് ഉദ്ദ്യോഗസ്ഥരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.