തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്: പ്രകമ്പനം കിലോ മീറ്ററുകള്‍ അകലെ വരെ

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്: പ്രകമ്പനം കിലോ മീറ്ററുകള്‍ അകലെ വരെ

തൃശൂര്‍: വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് സ്‌ഫോടനം നടന്നത്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്.

അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.