നികുതി പിരിവ് കുറഞ്ഞാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയ്ക്കും: മന്ത്രി എം.ബി രാജേഷ്

നികുതി പിരിവ് കുറഞ്ഞാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയ്ക്കും: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: നികുതി പിരിവ് കുറഞ്ഞാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയിലുള്ള വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. നടപ്പ് സാമ്പത്തിക വര്‍ഷം പിരിച്ചെടുക്കേണ്ട കെട്ടിട നികുതിയുടെ പകുതിപോലും തദ്ദേശസ്ഥാപനങ്ങള്‍ പരിച്ചെടുത്തില്ലെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ നികുതി പിരിവില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെട്ടിട നികുതി പിരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അലംഭാവം കാട്ടിയാല്‍ വര്‍ഷംതോറും സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതം കുറയ്‌ക്കേണ്ടി വരും.

ഇതുസംബന്ധിച്ച ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കുന്നത് പരിഗണനയിലാണ്. ഇതിനായി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കും.

വടകര മുനിസിപ്പാലിറ്റി ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം നല്‍കുന്നത് കേരളത്തിലാണ്. അതുകൊണ്ട് മാത്രം ഭാവിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.