കൈക്കൂലിയായി 50,000 രൂപയും ഐഫോണും; മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ അറസ്റ്റില്‍

കൈക്കൂലിയായി 50,000 രൂപയും ഐഫോണും; മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ അറസ്റ്റില്‍

മലപ്പുറം: വഞ്ചനാ കേസിലെ പ്രതിയില്‍ നിന്ന് 50,000 രൂപയും ഐഫോണും കൈക്കൂലി വാങ്ങിയ ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ സുഹൈല്‍ അറസ്റ്റില്‍. സുഹൈലിന് വേണ്ടി പണവും ഫോണും കൈപ്പറ്റിയ ഏജന്‍റ് മുഹമ്മദ് ബഷീറിനെയും അറസ്റ്റ് ചെയിതു.

ആദ്യം ലഭിച്ചത് കറുത്ത നിറത്തിലുള്ള ഫോണായിരുന്നു. എന്നാൽ നീല നിറത്തിലുള്ള ഫോൺ വേണമെന്ന് വാശിപിടിച്ച് ഏജന്റു മുഖേന ഇതു മടക്കിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെ ഏജന്റുവഴി 50,000 രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

പരാതിക്കാരൻ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി ഉയർന്ന പൊലീസ് ഉദ്യേഗസ്ഥരെ വിവരമറിയിച്ചു. കോഴിക്കോട്ടു നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ മലപ്പുറത്തെത്തി ആദ്യം ഏജന്റിനെയും പിന്നാലെ എസ്ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.