ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അതിഥിത്തൊഴിലാളികള്‍ താമസിച്ച വീട് തകര്‍ത്തു

 ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അതിഥിത്തൊഴിലാളികള്‍ താമസിച്ച വീട് തകര്‍ത്തു

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബി.എല്‍ റാവില്‍ അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് ഭാഗികമായി തകര്‍ത്തു. ആക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.

മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.