യുഎഇയില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദുബായ്:യുഎഇയില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ മഴക്കാറുമൂടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. രാജ്യത്തെ ശരാശരി ഉയർന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും.

മഞ്ഞ് കാഴ്ചപരിധി കുറയ്ക്കും. തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാല്‍ ഞായറാഴ്ച രാവിലെ 9. 30 വരെ തിരശ്ചീന കാഴ്ച പരിധി കുറയുമെന്നും മുന്നറിപ്പ് വ്യക്തമാക്കുന്നു. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശും. ചിലപ്പോള്‍ ഇത് മണിക്കൂറില്‍ 40 കിലോമീറ്റർ വരെയാകുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.