മലപ്പുറം: ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്.
ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്.
സ്‌കൂളിലെ 98 വിദ്യാര്‍ഥികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടില്‍ കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.