ജനദ്രോഹ ബജറ്റ്: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് ഇന്ന്; പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

ജനദ്രോഹ ബജറ്റ്: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് ഇന്ന്; പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: നികുതി വര്‍ധനയിലൂടെ വിവാദത്തിലായ സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ യുഡിഎഫ്. നിയമസഭയിലും പുറത്തും സമരം ശക്തമാക്കാനാണ് നീക്കം. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോഗത്തില്‍ സമരത്തിനു ധാരണയാകും.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ചും നടത്തും.

തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.