കേരള മോഡല്‍ സ്‌കൂള്‍ കലോത്സവം ഗള്‍ഫിലും: ചര്‍ച്ചകള്‍ നടക്കുന്നതായി പി. ശ്രീരാമകൃഷ്ണന്‍

കേരള മോഡല്‍ സ്‌കൂള്‍ കലോത്സവം ഗള്‍ഫിലും: ചര്‍ച്ചകള്‍ നടക്കുന്നതായി പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കേരള മോഡലില്‍ ഗള്‍ഫിലും സ്‌കൂള്‍ കലോത്സവം നടത്താന്‍ ആലോചിക്കുന്നതായി നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഡില്‍ ഈസ്റ്റ് കലോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നോര്‍ക്കയെ എങ്ങനെ അന്താരാഷ്ട്ര തലത്തില്‍ മലയാളികളുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി മാറ്റാം എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മലയാള മിഷനുമായി ചേര്‍ന്നുകൊണ്ട് ലോകത്താകമാനമുള്ള ഭാഷാപരമായ സത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.