തിരുവനന്തപുരം: ഇന്ധന നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തിയത്.
ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
നികുതി വര്‍ധനയ്ക്കെതിരെ ചൊവ്വാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷം കണക്കിലെടുത്ത് ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ധനസെസ് രണ്ടു രൂപ കൂട്ടിയത് ഒരു രൂപയായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചേക്കും.