തിരുവനന്തപുരം: എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സര്‍ക്കാരിനെ വിമര്‍ശിച്ച ഗണേഷ് കുമാറിന്റെ പ്രസ്താവനകള്‍ക്കെതിരെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
വാര്‍ത്ത വരുത്തുന്ന വിധത്തിലാകരുത് വിമര്‍ശനങ്ങള്‍ എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗണേഷ് കുമാര്‍ ഇന്നത്തെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഗണേഷിന്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ സര്‍ക്കാറിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമര്‍ശനം.