ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ആരോഗ്യമന്ത്രി ഇന്ന് ആശുപത്രി സന്ദര്‍ശിക്കും

ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ആരോഗ്യമന്ത്രി ഇന്ന് ആശുപത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

ഉമ്മൻചാണ്ടിയെ ചികിത്സക്കായി ബെംഗലൂരുവിലേക്ക് കൊണ്ടുപോയേക്കും. തിരുവനന്തപുരം നിംസിൽ ഐസിയുവിൽ ചികിത്സയിലുള്ള ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് സന്ദർശിക്കും.

ഇന്നലെ ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരം മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. തുടർന്ന് പിതാവിന്റെ സുഖ വിവരം അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചു.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി പിടിപെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.