ടെലിഫോണ്‍ കേബിളില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു

ടെലിഫോണ്‍ കേബിളില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു

കായംകുളം: റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്‌കൂട്ടര്‍ കുരുങ്ങി പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്.

ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി നിയന്ത്രണം വിട്ടതോടെയാണ് അപകടം സംഭവിച്ചത്. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം.

എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരുച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശേരി ജംഗ്ഷന്‍ കിഴക്ക് വശത്തുവെച്ചായിരുന്നു അപകടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.