കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാരിയരെ 16 ന് വീണ്ടും വിസ്തരിക്കും. 34 -ാം സാക്ഷിയായ മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു.
അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയില്‍ നിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.
ബാലചന്ദ്രകുമാര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സാക്ഷിവിസ്താരം ഏഴു മുതല്‍ പത്തുവരെ തിരുവനന്തപുരത്ത് നടത്തുന്നത് വിചാരണക്കോടതി അംഗീകരിച്ചിരുന്നു.
വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാനുള്ള ബുദ്ധിമുട്ടാണ് ബാലചന്ദ്രകുമാര്‍ കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ അന്തിമാനുമതിയുടെ അടിസ്ഥാനത്തില്‍ പുതിയ തിയതി തീരുമാനിക്കും.