ഏറ്റുമാനൂരില്‍ പിടികൂടിയ മത്സ്യത്തില്‍ രാസവസ്തു സാനിധ്യം ഇല്ല; മത്സ്യം പഴകിയതെന്ന് ആരോഗ്യ വിഭാഗം

ഏറ്റുമാനൂരില്‍ പിടികൂടിയ മത്സ്യത്തില്‍ രാസവസ്തു സാനിധ്യം ഇല്ല; മത്സ്യം പഴകിയതെന്ന് ആരോഗ്യ വിഭാഗം

കോട്ടയം: ആരോഗ്യ വിഭാഗം ഏറ്റുമാനൂരില്‍ നിന്നും പിടികൂടിയ മത്സ്യത്തില്‍ രാസവസ്തുക്കളുടെ സാനിധ്യം ഇല്ലെന്ന് പരിശോധനാ ഫലം. അതേസമയം അട്ടിമറി സാധ്യത സംശയിക്കുന്നതായ ആരോഗ്യ വിഭാഗം.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നല്‍കുമെന്ന് നഗരസഭ അറിയിച്ചു.

എന്നാല്‍ റിപ്പോര്‍ട്ടില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീന്‍ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടണ്‍ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.