കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം; ആറളം കോളനിയിലെത്തിയത് ഒരു സ്ത്രീ അടക്കം ആറ് പേര്‍

കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം; ആറളം കോളനിയിലെത്തിയത് ഒരു സ്ത്രീ അടക്കം ആറ് പേര്‍

കണ്ണൂര്‍: ആറളം ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം. ഒരു സ്ത്രീ അടക്കം ആറ് പേര്‍ പ്രദേശത്തെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ആറളം വിയറ്റ്‌നാം കുറിച്ചി കോളനിയിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

സംഘത്തിന്റെ കൈവശം തോക്ക് ഉള്‍പ്പെടെയുള്ള ആയുധം ഉണ്ടായിരുന്നു. ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം.

ഇന്നലെ രാത്രി ഏഴിനാണ് ഇവര്‍ കോളനിയില്‍ എത്തിയത്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ഒന്‍പതോടെ കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.