മുവാറ്റുപ്പുഴ: ആണ്‍സുഹൃത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി പിടിയില്‍. വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണമാലയും കമ്മലും കവര്‍ന്ന പെണ്‍കുട്ടിയാണ് പിടിയിലായത്. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ഥിനി അടിച്ചു വീഴ്ത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ എത്തിയ പെണ്‍കുട്ടി ജലജയുടെ തലയുടെ പിന്നില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. സംഭവസമയം ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാലയും കമ്മലും കവര്‍ന്ന ശേഷം പെണ്‍കുട്ടി കടന്നുകളഞ്ഞു.
ഇതിനിടെ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം നാട്ടുകാരോട് ജലജ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ പിടികൂടുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.