യൂണിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നു: വിസിയെ മുറിയില്‍ പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്സിറ്റിയില്‍ സംഘര്‍ഷം

യൂണിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നു: വിസിയെ മുറിയില്‍ പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്സിറ്റിയില്‍ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചായിരുന്നു നടപടി. വിസിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എം.എസ്.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ജാഥയായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു.

രണ്ട് വര്‍ഷമായി യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നാണ് എം.എസ്.എഫ് ആരോപിക്കുന്നത്. എസ്.എഫ്.ഐയുമായി ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നാണ് എം.എസ്.എഫിന്റെ ആരോപണം. ഇത്തവണത്തെ കോളജ് യൂണിയന്‍ തിരഞ്ഞടുപ്പില്‍ എം.എസ്.എഫിന് കൂടുതല്‍ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടമാകുമോ എന്ന ഭയത്താലാണ് തിരഞ്ഞടുപ്പ് നടത്താതതെന്നും നേതാക്കള്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.