തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ഫ്‌ളൈയിങ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. റണ്‍വേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്.