മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്തേയ്ക്ക് പോകുന്നത് പഠിക്കാന്‍ വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു

മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്തേയ്ക്ക് പോകുന്നത് പഠിക്കാന്‍ വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നതിനെ പറ്റി പഠിക്കാന്‍ വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട് കൊണ്ടുവരാനും കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ലഭിക്കുന്ന തരത്തില്‍ കരിക്കുലം പരിഷ്‌കരണം നടപ്പാക്കും.

കൂടാതെ കോളജിലെ പരീക്ഷാ ഫലം വൈകുന്നത് തടയാന്‍ സോഫ്‌റ്റ്വെയര്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.