പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ജനദ്രോഹ ബജറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ധന സെസ് കുറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കകതത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിച്ചിരുന്നു.

ഇതോടെയാണ് ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടായത്. നിയമ സഭ മാര്‍ച്ചും ജില്ലകളില്‍ കളക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങള്‍ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയില്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്.

ഇന്ധന സെസില്‍ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു. നിയമ സഭ 27 വരെ പിരിഞ്ഞെങ്കിലും സഭയ്ക്ക് പുറത്ത് പ്രതിഷേധം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.