പയ്യന്നൂരില്‍ ഐസ്‌ക്രീം കഴിച്ചവര്‍ക്ക്‌ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം നൂറിലധികം പേർ ആശുപത്രിയിൽ

പയ്യന്നൂരില്‍ ഐസ്‌ക്രീം കഴിച്ചവര്‍ക്ക്‌ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം നൂറിലധികം പേർ ആശുപത്രിയിൽ

കണ്ണൂർ: പയ്യന്നൂരില്‍ ഉത്സവപ്പറമ്പില്‍ നിന്ന് ഐസ്‌ക്രീം കഴിച്ചവര്‍ക്ക്‌ ഭക്ഷ്യ വിഷബാധ. ഛർദ്ദി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികളടക്കം നൂറിലധികം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെ കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. അസ്വസ്ഥത നേരിട്ടവർ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയായിരുന്നു.

ചികിത്സയിലുള്ളവരില്‍ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.