പ്രവാസി മലയാളി എഡ്ഗര്‍ ജോസഫ് നിര്യാതനായി

പ്രവാസി മലയാളി എഡ്ഗര്‍ ജോസഫ് നിര്യാതനായി

തിരുവനന്തപുരം: എഡ്ഗര്‍ ജോസഫ് ഡി കുഞ്ചു നിര്യാതനായി. 77 വയസായിരുന്നു. പാളയം സെന്റ് ജോസഫ്‌സ് മെത്രാപ്പോലീത്തന്‍ ഇടവക അംഗമായ അദ്ദേഹം അമ്പത് വര്‍ഷത്തിലേറെയായി അബുദാബിയില്‍ എഞ്ചിനീയറിങ് മേഖലയിലായിരുന്നു.

സിവില്‍ കരാറുകളും മെയിന്റനന്‍സ് സേവന കരാറുകളും ഏറ്റെടുത്ത് ചെയ്യുന്ന ട്രയാഡ് ജനറല്‍ മെയിന്റനന്‍സ് സര്‍വീസസ് എല്‍എല്‍സിയുടെ പാര്‍ണറായിരുന്നു അദ്ദേഹം.

അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിലെ സജീവ അംഗമായിരുന്നു എഡ്ഗര്‍. അവിടുത്തെ എല്ലാ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും കരിസ്മാറ്റിക് പ്രസ്ഥാനത്തിലും സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്ന ഏവര്‍ക്കും പ്രിയങ്കരനായ വ്യക്തിയായിരുന്നു അദ്ദേഹം. അബുദാബി മലയാളം കരിഷ്മയില്‍ രണ്ട് വര്‍ഷമായി ബിഎസ്ടി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ബെര്‍ത്ത മ്യൂറിയല്‍ എഡ്ഗര്‍
മക്കള്‍: ആശാ കാരെന്‍ എഡ്ഗര്‍, അമിത ഷെരെന്‍ എഡ്ഗര്‍
മരുമകന്‍: ഷാരോണ്‍ ശശിധരന്‍
കൊച്ചുമകള്‍: സാഷ ഷാരോണ്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.