ഫാ. ബെന്നി മുണ്ടനാട്ട് ദീപിക മാനേജിങ് ഡയറക്ടർ; നിയമനം ഫാ. ചന്ദ്രൻകുന്നേൽ വിരമിച്ച ഒഴിവിലേക്ക്‌

ഫാ. ബെന്നി മുണ്ടനാട്ട് ദീപിക മാനേജിങ് ഡയറക്ടർ; നിയമനം ഫാ. ചന്ദ്രൻകുന്നേൽ വിരമിച്ച ഒഴിവിലേക്ക്‌

കോട്ടയം: താമരശേരി രൂപതാ ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ടിനെ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. നാല് വർഷത്തെ സേവനത്തിന് ശേഷം ഫാ. മാത്യു ചന്ദ്രൻകുന്നേൽ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

ഈ മാസം പതിനഞ്ചാം തീയതി ഫാ. ബെന്നി മുണ്ടനാട്ട് ചുമതലയേൽക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരുവല്ല അതിരൂപതാംഗം ഫാ. ജോർജ് തേക്കടയിലും നിയമിതനായി. കടുത്തുരുത്തി സെന്റ് മേരീസ് ഫോറോനാ വികാരിയായാണ് ഫാ. ചന്ദ്രൻകുന്നേലിന് സ്ഥലം മാറ്റം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.