തൃശൂര്‍: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31 ന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇല്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് സമരം നടത്തും. നിലവില്‍ വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28 ന് എല്ലാ കളക്ടറേറ്റിനു മുന്നിലും ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ വ്യക്തമാക്കി.
ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.