കളമശേരിയിലും അങ്കമാലിയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി: വനിതാ പ്രവര്‍ത്തകയെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി

കളമശേരിയിലും അങ്കമാലിയിലും  മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി: വനിതാ പ്രവര്‍ത്തകയെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി

കൊച്ചി: ബജറ്റിലെ നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് കളമശേരിയിലും അങ്കമാലിയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

കളമശേരിയില്‍ പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തതായി പരാതി. വിവ ജോളിയാണ് കൈയേറ്റം ചെയ്യപ്പെട്ടത്. പുരുഷ പൊലീസുകാര്‍ തലയ്ക്കടിച്ചും തള്ളിയുമാണ് പ്രവര്‍ത്തകയെ ജീപ്പില്‍ കയറ്റിയത്. പ്രതിഷേധിച്ച ആണ്‍കുട്ടികളെ നീക്കാന്‍ പൊലീസുണ്ടായിരുന്നു. പക്ഷേ, പെണ്‍കുട്ടിയെ നീക്കാന്‍ വനിതാ പൊലീസുകാരില്ലായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. എന്ത് തോന്നിവാസം കാണിച്ചാലും സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്ന് വിശ്വസിക്കുന്ന പൊലീസുകാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.