തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശിക നല്‍കുന്നതിലേക്കായി 20 കോടി നല്‍കുമെന്ന് ധനവകുപ്പ്. ബുധനാഴ്ച്ചയ്ക്ക് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ധനവകുപ്പ് 20 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിക്കേണ്ട 50 കോടി രൂപയില്‍ 30 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
ബാക്കി 20 കോടി രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ധനവകുപ്പിനു കത്തു നല്‍കിയിട്ടുണ്ട്. 84 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനു കെഎസ്ആര്‍ടിസി കണ്ടെത്തേണ്ടത്.