കോഴിക്കോട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി പോയത് 22 പേര്‍

കോഴിക്കോട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി പോയത് 22 പേര്‍

കോഴിക്കോട്: കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22 പേരാണ് അവധിയെടുത്ത് തമിഴ്‌നാട്ടിലേക്ക് പോയത്.

ഫെബ്രുവരി മൂന്നിന് തിരുനെല്‍വേലിയില്‍ വച്ചായിരുന്നു സബ് കളക്ടറുടെ വിവാഹം. ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ഏറെയുമുണ്ടായിരുന്നത്.

കോന്നി താലൂക്ക് ഓഫിസില്‍ നിന്ന് അവധിയെടുത്തും അവധിയെടുക്കാതെയും മൂന്നാറിലേക്ക് വിനോദയാത്ര പോയ മുപ്പതിലേറെ പേര്‍ ഇന്ന് മടങ്ങിയെത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം വാഹനങ്ങള്‍ എടുക്കാതെ വിനോദയാത്രയ്ക്ക് പോയ ബസില്‍ തന്നെ ജീവനക്കാര്‍ വീട്ടിലെത്തുകയായിരുന്നു.

ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.