പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍ വച്ച് കരിങ്കൊടി കാണിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയില്‍ ആക്കിയത്.