മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം: മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ. മാര്‍ച്ച് 18 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.

സര്‍വീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5.40 ന് ആണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാവിലെ 8.55 ന് മുംബൈയിലേക്ക് മടക്ക സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.25 ന് കൊച്ചിയിലേക്കും 2.50 ന് മടക്ക സര്‍വീസും നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.