കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ പോയ സംഭവത്തില്‍ കോടതി റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ വെള്ളിയാഴ്ച്ച പാലാ കോഴ ഭാഗത്താണ് വാഹനം അമിത വേഗതയില്‍ കടന്ന് പോയത്.
സംഭവത്തില്‍ പാലാ ഫസ്റ്റ് ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറവിലങ്ങാട് എസ്എച്ച്ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മജിസ്ട്രേറ്റിന്റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.
സംഭവത്തില്‍ കുറുവിലങ്ങാട് എസ്എച്ച്ഒയെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ കോടതി മജിസ്ട്രേറ്റ് ജി. പദ്മകുമാര്‍ റിപ്പോര്‍ട്ട് തേടിയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ്എച്ച്ഒയോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 17 ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.