അന്നദാനം നടത്തുന്ന ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

അന്നദാനം നടത്തുന്ന ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, മോസ്‌ക്കുകള്‍ എന്നിവിടങ്ങളില്‍ അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നു എങ്കില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുത്ത് ഭക്ഷ്യസുരക്ഷ അവലോകനം നടത്തേണ്ടത് ആവശ്യമാണെന്ന് വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം ഇറക്കിയിരിക്കുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.