നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് 97 ലക്ഷം രൂപയുടെ സ്വര്‍ണം

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് 97 ലക്ഷം രൂപയുടെ സ്വര്‍ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 276 പവന്‍ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്‍, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.