പുനസംഘടനയിലെ ഭിന്നത; പത്തനംതിട്ടയില്‍ രാപ്പകല്‍ സമരം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം

പുനസംഘടനയിലെ ഭിന്നത; പത്തനംതിട്ടയില്‍ രാപ്പകല്‍ സമരം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം

പത്തനംതിട്ട: പുനസംഘടനാ വിഷയങ്ങളിലുള്ള എതിര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരം ബഹിഷ്‌കരിച്ച് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ എംഎ.എ ശിവദാസന്‍ നായര്‍, മുന്‍ ഡിസിസി അധ്യക്ഷന്‍ പി. മോഹന്‍രാജ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം.

പി.ജെ കുര്യന്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് നേതാക്കളുടെ ബഹിഷ്‌കരണം. പുനസംഘടനാ തര്‍ക്കങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്.

പുനസംഘടനയില്‍ തുടങ്ങിയ ചര്‍ച്ചക്കൊടുവില്‍ സംഘട്ടനത്തിലേക്ക് എത്തുന്നതാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ കാഴ്ച. ഭാരവാഹി പട്ടികയില്‍ ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്ന് മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവര്‍ പുനസംഘടന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപോയത് മുതലാണ് നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നത്. ജില്ലയില്‍ സ്വാധീനമുള്ള എ ഗ്രൂപ്പിലെ പ്രധാന നേതാക്കളാണ് മൂവരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.