സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍ നീക്കം നിരീക്ഷിക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ സെക്രട്ടറിതല യോഗം

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍ നീക്കം നിരീക്ഷിക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ സെക്രട്ടറിതല യോഗം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം നിരീക്ഷിക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനം. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സെക്രട്ടറിതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

വകുപ്പുകള്‍ തമ്മിലുള്ള അനാവശ്യ ഫയല്‍ കൈമാറ്റം പരമാവധി നിരുത്സാഹപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പല വകുപ്പുകളും നിസാര വിശദീകരണത്തിന് ധനവകുപ്പിന് ഫയല്‍ അയക്കുന്നത് കാലതാമസത്തിന് കാരണമാകുന്നു. ഇതൊഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഫയല്‍ നീക്കമടക്കമുള്ള ഭരണ നിര്‍വഹണ കാര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിമാരോട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയിയും യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.