കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു; സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു; സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. വ്യാഴാഴ്ച മുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കില്ലെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ ഉത്തരവില്‍ പറയുന്നു. സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങള്‍ മൂലമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം.

അപേക്ഷകര്‍ക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളില്‍ പകരം സംവിധാനമൊരുക്കുമെന്നും അധികാരികള്‍ അറിയിച്ചു.

കെട്ടിടത്തിന്റെ ബീമിന് വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.