തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി. സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇമെയിൽ വഴിയുള്ള സന്ദേശം.
ഗവര്‍ണറുടെ ഓഫീസ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു.