കട്ടപ്പന: ഇടവേളയ്ക്ക് ശേഷം ഏലക്കാ വിലയില്‍ ഉണര്‍വ്. ഇന്നലെ നടന്ന സ്‌പൈസസ് ബോര്‍ഡ് നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ പരമാവധി വില 3000 രൂപയ്ക്ക് മുകളിലെത്തി. ഇന്നലെ ആദ്യം നടന്ന സ്‌പൈസ് മോര്‍ ട്രേഡിങ് കമ്പനിയുടെ ലേലത്തിലാണ് പരമാവധി വില 3024 രൂപയിലെത്തിയത്. 1519രൂപയായിരുന്നു ശരാശരി വില. 199 ലോട്ടുകളിലായി 54,332 കിലോ ഏലക്കയാണ് വില്‍പ്പന നടന്നത്.
രണ്ടാമത് നടന്ന മാസ് എന്റര്‍ പ്രൈസസിന്റെ ലേലത്തില്‍ 308 ലോട്ടുകള്‍ പതിഞ്ഞു. 2547 രൂപയായിരുന്നു പരമാവധി വില. ശരാശരി വില 1640.48 രൂപയിലുമെത്തി. ഇതോടെ പൊതുവിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ കട്ടപ്പന മാര്‍ക്കറ്റില്‍ 900 മുതല്‍ 1350 രൂപവരെ ഏലക്കായ്ക്ക് വില ലഭിച്ചു. ഏറെ നാളത്തെ ഇടിവിന് ശേഷം വില ഉയര്‍ന്നു തുടങ്ങിയത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നും പുറത്ത് വരുന്നത്.