തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലില്‍ വിഷാംശം കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസ വസ്തുവായ അഫ്‌ലാടോക്‌സിന്‍ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളിലാണ് അഫ്‌ലാടോക്‌സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‌ലാടോക്‌സിന്‍ എം 1 കാരണമാകും.
കൃത്യമായ ബോധവല്‍കരണത്തിന്റെ കുറവാണ് ഇതിന് കാരണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വ്യാപക കാമ്പയിന്‍ നടത്താനാണ് തീരുമാനം. വന്‍കിട പാല്‍ കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, പ്രാദേശിക ഡയറി ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാലില്‍ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും.