മാരക ലഹരി മരുന്നുകളും ആയുധങ്ങളുമായി എറണാകുളത്ത് രണ്ട് പേര്‍ പിടിയില്‍

മാരക ലഹരി മരുന്നുകളും ആയുധങ്ങളുമായി എറണാകുളത്ത് രണ്ട് പേര്‍ പിടിയില്‍

കൊച്ചി: നിരോധിത മയക്കുമരുന്നുകളും ആയുധങ്ങളുമായി എറണാകുളത്ത് രണ്ട് പേര്‍ പിടിയില്‍. കളമശേരി എച്ച്എംടി കോളനിയിലാണ് ലഹരി മരുന്ന് വേട്ട നടന്നത്.

എംഡിഎംഎ, പിസ്റ്റള്‍, വടിവാള്‍, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മയക്ക് മരുന്ന് തൂക്കാനുള്ള ത്രാസും കണ്ടെടുത്തിട്ടുണ്ട്.

ഈരാറ്റുപേട്ട സ്വദേശി വിഷ്ണുവും പച്ചാളം സ്വദേശി വിഷ്ണു സഞ്ജനുമാണ് പിടിയിലായത്. ഒരു വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവര്‍ പ്രാദേശികമായി വില്‍പന നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു.

ഡിസിപിയുടെ സ്‌പെഷ്യല്‍ ടീമിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഈ സമയം ഇവിടേക്ക് ഒരു പെണ്‍കുട്ടി കൂടി വന്നിരുന്നു. പെണ്‍കുട്ടിക്ക് ഇവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.