കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്‌ളാറ്റിലെത്തിയത്.
സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൊഴിയെടുക്കല്‍ നാലര മണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2011 ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.